Saturday, December 19, 2020

കൈ കാൽ മുട്ടുകൾ ( kneecaps ) ഇല്ലാതെയാണ് ഒരു കുഞ്ഞു ജനിക്കുന്നത് !

കൈ കാൽ മുട്ടുകൾ ( kneecaps ) ഇല്ലാതെയാണ് ഒരു കുഞ്ഞു ജനിക്കുന്നത് !

ഇല്ലാതെ എന്ന് പറഞ്ഞാൽ.. നമ്മുടെ അസ്ഥിപോലെ കട്ടി ഇല്ലാതെ ചുമ്മാ തരുണാസ്ഥി ആയോ, അല്ലെങ്കിൽ ജെല്ലു പോലെയോ ആയിരിക്കും ഉണ്ടാവുക. നവജാതശിശുവിന്റെ കാൽമുട്ടുകൾ എക്സ്-റേയിൽ കാണാനാകില്ല.  


2 മുതൽ 6 വയസ്സുവരെയുള്ള സമയത്തു ഈ തരുണാസ്ഥിയിൽ നിന്ന് അസ്ഥികളായി മാറുന്നത് - ഇത് വളരെ മന്ദഗതിയിലുള്ള പ്രക്രിയയാണ്. 

ജനനസമയത്ത് ഉറച്ച കൈ കാൽ മുട്ടുകൾ ജനന പ്രക്രിയ കൂടുതൽ ബുദ്ധിമുട്ടാക്കാം അല്ലെങ്കിൽ ജനന സമയത്തുണ്ടാകുന്ന പരിക്കുകൾക്ക് കാരണമാകും. അസ്ഥി വളരെ കട്ടിയുള്ളതാണ്. അവ തരുണാസ്ഥി പോലെ വഴക്കമുള്ളതല്ല. തെറ്റായ തരത്തിലുള്ള സമ്മർദ്ദം ചെലുത്തിയാൽ ജനനസമയത് ഒരുപക്ഷെ അസ്ഥി തകരാനും സാധ്യതയുണ്ട്.

മുട്ടിൽ ഇഴയാനും, നടക്കാനും പഠിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുട്ടുകൾക്കു കിട്ടുന്ന തട്ടലുകളും, മുട്ടലുകളും തരുണാസ്ഥി ഉപയോഗിച്ച് നിർമിച്ചതിനാൽ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യുവാൻ സാധിക്കുന്നു (Y)

കുട്ടിക്കാലം വരെ ഈ പ്രക്രിയ തുടരുന്നു. സാധാരണഗതിയിൽ, 10 അല്ലെങ്കിൽ 12 വയസ് പ്രായമാകുമ്പോൾ, കാൽമുട്ട് പൂർണ്ണമായും അസ്ഥിയായി വികസിക്കുന്നു. യഥാർത്ഥത്തിൽ മുട്ടിന്റെ ഒരു ചെറിയ ഭാഗം തരുണാസ്ഥി ആയി ജീവിതാവസാനം വരെ തുടരുന്നു, മറ്റൊരു ചെറിയ ഭാഗം ഫാറ്റി പാഡ് എന്ന് വിളിക്കുന്ന ഫാറ്റി ടിഷ്യു ആണ് (Y)

കുഞ്ഞുങ്ങൾ‌ മുട്ടിൽ ഇഴയുവാൻ  ആരംഭിക്കുമ്പോൾ‌ മുട്ടിനു ‌പാഡുകൾ‌ വയ്‌ക്കേണ്ട ആവശ്യമുണ്ടോ?
വേണ്ട. 
ദിവസം മുഴുവൻ മുട്ടുകുത്തി ഇഴയുന്നത് കുഞ്ഞുങ്ങളെ വേദനിപ്പിക്കില്ല. കാൽമുട്ടിന് ചുറ്റുമുള്ള തരുണാസ്ഥിയും മങ്ങിയ കൊഴുപ്പ് നിക്ഷേപവും അവരെ പരിക്കിൽ നിന്ന് സംരക്ഷിക്കുന്നു (Y)
പാഡിനു പകരം അവരുടെ ചർമ്മത്തിന് ഉരച്ചിൽ തട്ടാതിരിക്കുവാൻ ഒരു സോക്സോ, ലെഗ്ഗിൻസോ മാത്രം വേണമെങ്കിൽ അണിയിച്ചാൽ മതിയാവും (Y) 

✍️ ബൈജുരാജ് - ശാസ്ത്ര ലോകം

#edappal #babyhopinedappal #babycare #babycaretips

Friday, May 29, 2020

ബിൽഡിങ് ബ്ലോക്ക് ടോയ് സെറ്റുകൾ കൊണ്ടുള്ള ഗുണങ്ങൾ

കുട്ടികൾക്ക്‌ ടോയ് സെറ്റുകൾ വാങ്ങുബോൾ ഏതു വങ്ങണമെനുള്ള സംശയം എല്ലാവർക്കും ഉണ്ടാകറുണ്ട്. കുട്ടികളുടെ ബൗദ്ധികവും, ശരീരികവുമായ, കഴിവകൾ വർധിപ്പിക്കാൻ സഹായിക്കുന്ന ഒരുപാട് ടോയ് സെറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. അവയുടെ ഉപയോഗവും ,ഏതു വയസ്‌യു മുതൽ ഉപയോഗിക്കണം എന്നുള്ളതും മനസിലാക്കിയാൽ ടോയ് സെറ്റകുൾ വാങ്ങുബോൾ പണം നഷ്ടപ്പെടാതെ നോക്കാൻ സാധിക്കും.

ഇവിടെ നമ്മൾ ഇന്ന് പരിചയ പെടുന്നത് ബിയിൽഡിംഗ് ബ്ലോക്ക് ടോയ് സൈറ്റുകളും (building Block toy set ) അതിന്റെ ഗുണങ്ങളും ആണ് ..

ശാരീരിക ഗുണങ്ങൾ - ബിൽഡിങ് ബ്ലോക്ക് ടോയ് സെറ്റുകൾ കുട്ടികളുടെ കൈകളുടെയും, വിരലുകളുടെയും കരുത്തുകൂട്ടന്നത്തിനോടൊപ്പം, കണ്ണും കയ്യും തമ്മിലുള്ള ഏകോപനം കൂട്ടാൻ സഹായിക്കുന്നു.

ബ്ലോക്കുകൾ കൊണ്ടുള്ള കളികൾ കുട്ടികളെ കൂടുകൂടാനും, പരസ്പരം സഹകരിച്ചു ഒരു പ്രവർത്തിയിൽ ഏർപ്പെടുന്നതിന്നും വേണ്ട കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുന്നു. കുട്ടികയുടെ ചിന്താ ശേഷി ( Imagination)വർധിക്കുന്ന തിനോടൊപ്പം, അവരുടെ സർഗാത്മകതയും (creativity) വർധിപ്പിക്കുന്നു . കുട്ടികൾ ബ്ലോക്കുകൾ കൊണ്ടു അവരുടെതായ രീതിയിൽ സ്വന്തം ഡിസൈനുകൾ നിർമ്മിക്കുമ്പോൾ അവരുടെ സർഗാത്മകയെ വലിയ രീതിയിൽ സ്വാധിനിക്കാൻ ഈ ടോയികൾക്കു സാധിക്കുന്നു.



ബൗദ്ധിക ഗുണങ്ങൾ . കുട്ടികളുടെ പദപ്രയോഗങ്ങളുടെ ഉപയോഗങ്ങൾ കൂടുന്നു അവർ വിവിധ തരം രൂപങ്ങളെ പറ്റി പഠിക്കുന്നു , ബ്ലോക്കുകൾ കൂട്ടമായി വച്ചും, കൂട്ടിയും, കുറച്ചു വച്ചു കണക്കിലും അവർ കഴിവ് നേടുന്നു .

ബ്ലോക്കുകൾ കൂട്ടിവെച്ചു കളിക്കുമ്പോൾ അവർ ഭൂഗുരുത്തതെ പറ്റിയും, ബാലൻസിങ്ങിനെ പറ്റിയും കൂടുതൽ പഠിക്കാൻ ഇടവരുന്നു ഇതു അവരുടെ ബൗദ്ധിക വികാസത്തിന് ഗുണകരമാകുന്നു

3 വയസിനു മുകളിൽ ഉള്ളവർക്കാണ് ബയിൽഡിങ് ബ്ലോക്ക് ടോയ് സെറ്റുകൾ ( building block toy sets ) കൊണ്ടുള്ള ഉപയോഗം എറ്റവും ആധികം ലഭിക്കാറ്.

Baby shop in edappal ,Baby care store in edappal ,Edappal , baby store in edappal , Baby store near me , Edappal hospital Pvt Ltd ,Building blocks , Building block toy sets ,Toy sets ,

Monday, May 4, 2020

കുട്ടികൾക്ക് മരുന്നു കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ ? പരിഹാരം ഉണ്ട്

കുറച്ചു പ്രായം ആയി പ്രതിരോധ ശക്തി ആകുന്നത് വരെ പനി, കഫക്കെട്ട്, ജലദോഷം മുതലായ അസുഖങ്ങൾ കുട്ടികളെ വിട്ടുപോകാറില്ല .അസുഖങ്ങളേക്കാൾ അമ്മമാരെ അലട്ടുന്ന പ്രശ്നം ,അവർക്ക് മരുന്ന് സമയത്തു കൊടുക്കാൻ ഉള്ള ബുദ്ധിമുട്ടാണ് , ശരിയായ അളവിൽ ഉള്ള മരുന്ന് (ടോണിക്ക്) അവരുടെ ശരീരത്തിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ എല്ലാ അമ്മമാരും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെ ആണ്.. മരുന്നു കൊടുക്കുമ്പോൾ തുപ്പിടും , തട്ടി തെറിപ്പിച്ചും, വായ തുറക്കാതെയും കുട്ടികൾ എത്തിർക്കുന്നത് കാരണം, മരുന്നുകൾ ശരിയായ അളവിൽ കുട്ടികളുടെ ശരീരത്തിൽ എത്താതെ വരുകയും അസുഖങ്ങൾ ശരിയായ സമയത്തും , രീതിയിലും മാറാതെ വീണ്ടു വീണ്ടും വരുവാൻ ഉള്ള സാധ്യത വർധിക്കുകയും ചെയുന്നു..
ഈ ഒരു വിഷമതിനു ഏറ്റവും നല്ല പരിഹാരമാണ് , മെഡിസിൻ ഡ്രോപർ കുട്ടികൾക്ക് മരുന്ന് പാൽ എന്നിവ ഏറ്റവും ആയസത്തിൽ കൊടുക്കാൻ ഉള്ള ഒരു ഉത്തമ സഹായി ..കുട്ടികൾ ഉറങ്ങുപോൾ പോലും ആയസത്തിൽ മരുന്നുകൾ കൊടുക്കാൻ മെഡിസിൻ ഡ്രോപെർ കൊണ്ടാക്കും.. മെഡിസിൻ ട്യൂബ്, അളവ് പാത്രം എന്നിവ അടങ്ങുന്നതാണ് മെഡിസിൻ ഡ്രോപെർ സെറ്റ് .. കൂടുതൽ വിവരങ്ങൾക്ക് ക്യൂട്ട് ബേബി വോൾസും ആയി ബന്ധപ്പെടുക.. ക്യൂട്ട് ബേബി വോൾഡ് , എടപ്പാൾ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിന് സമീപം.. Ph : 9526573054

Saturday, February 1, 2020

വൈറസ് രോഗങ്ങൾക്കു മരുന്നില്ലെ ?

വൈറസ് രോഗങ്ങൾക്കു മരുന്നില്ലെ ??? പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ് .ജീവനുണ്ടോ ? ഉണ്ട് .ജീവനില്ലേ ? ഇല്ല .ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത .ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും .കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും .കക്ഷി ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല ,വിസർജിക്കില്ല .ഒന്നുമില്ല . ഒരസാധാരണ ജന്മം . കാര്യം വേറൊന്നുമല്ല .വൈറസ് എന്ന് പറയുന്നത് "പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു DNA / RNA " മാത്രമാണ് .ഒരു പ്രോടീൻ ചെപ്പിനുള്ളിൽ ഒരു Nucleic Acid .അത്രമാത്രം .DNA ഉള്ളതിനെ DNA Virus എന്നും RNA ഉള്ളതിനെ RNA വൈറസ് എന്നും വിളിക്കും .എല്ലാ ജീവികളുടെയും ജനിതക വസ്തുവാണ് DNA (De Oxy Ribonucleic Acid ).കോശത്തിലെ ക്രോമോസോമിൽ ഉള്ളത് .DNA യുടെ നിർദേശം അനുസരിച്ചു പ്രോടീൻ ഉണ്ടാക്കലാണ് ന്യുക്ലിയസിനു പുറത്തു കാണുന്ന RNA (Ribonucleic Acid) യുടെ ജോലി . ഇങ്ങിനെ RNA യെ കൊണ്ട് പണിയും ചെയ്യിച്ചു DNA രാജകീയമായി വാഴുമ്പോൾ ആണ് വൈറസ് എന്ന ആ "പൊടിക്കുപ്പി "എത്തുന്നത് .കക്ഷി മൂക്കിലൂടെയോ വായിലൂടെയോ അകത്തു പെട്ടുപോയതാണ് .ജീവനുള്ള കോശത്തെ കാണുമ്പൊൾ പൊടിക്കുപ്പി ഉണരും .പിന്നെയങ്ങോട്ട് ബഹളമാണ് .കോശത്തിന്റെ പുറത്തു ചാടി കയറും .ഒരു വിമാനം ഇറങ്ങുന്നതുപോലെ .ചുറ്റും ഉള്ള കാലുകൾ പോലുള്ള തന്തുക്കൾ കൊണ്ട് കോശത്തിന്റെ പുറത്തു അമർന്നിരിക്കും . പിന്നെ ഉള്ളിലെ DNA അകത്തേക്ക് കുത്തി വക്കും .DNA പോയി കഴിഞ്ഞാൽ പൊടിക്കുപ്പി ഇളകി തെറിക്കും .ബാക്കിയൊക്കെ ഉള്ളിൽ എത്തിയ DNA യുടെ പണിയാണ് . അത് ഉള്ളിൽ ചെന്ന് അധികാരം കൈയ്യടക്കും .എന്നിട്ട് കോശത്തിന്റെ RNA യോട് സ്വന്തം കൂട് ഉണ്ടാക്കാനുള്ള പ്രോടീൻ തരാൻ ആജ്ഞാപിക്കും .RNA ക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല .അതുവരെ നിയന്ത്രിച്ചിരുന്ന സ്വന്തം Boss നെ കടന്നുവന്ന DNA വിരട്ടി നിർത്തിയിരിക്കുകയാണ് . ഗത്യന്തരമില്ലാതെ RNA ,വൈറസ് DNA പറയുന്ന പോലെ പ്രോടീൻ കൂടുകൾ (Capsid ) ഉണ്ടാക്കി കൊടുക്കും .അതും കോശം സൂക്ഷിച്ചിരിക്കുന്ന അമിനോ ആസിഡുകൾ കൊണ്ട് .കൂടുകൾ റെഡിയായി കഴിഞ്ഞാൽ പിന്നെ വൈറസ് DNA ക്ക് പിടിപ്പത് പണിയാണ് .ഒരു DNA ഉള്ളിൽ കടന്നുവെങ്കിലും അത് പലതായി വിഭജിച്ചു ഓരോ പുതിയ DNA യും ഓരോ കൂടിൽ കടക്കും .അങ്ങിനെ കോശം നിറയെ പുതിയ വൈറസുകൾ .പിന്നെ എല്ലാവരും ജാഥയായി കോശത്തിനെ പൊട്ടിച്ചു പുറത്തിറങ്ങും . വഴിപിരിഞ്ഞു പിന്നെ മറ്റ് കോശങ്ങളിൽ ആക്രമണം തുടങ്ങും .കഥകളിലെ ചില അസുരന്മാരെ പോലെ .ഒരുതുള്ളി ചോരയിൽ നിന്നും ഒരായിരം അസുരന്മാർ ഉണ്ടാകുന്നതു പോലെ ഒറ്റ വൈറസിൽ നിന്നും ലക്ഷകണക്കിന് എണ്ണം .എല്ലാംകൂടി കോശങ്ങളെ തളർത്തി അസുഖം ആക്കി മാറ്റും . പക്ഷേ ശരീരം വെറുതേ ഇരിക്കില്ല .സ്വന്തം ആന്റിബോഡികളെ ഇറക്കി എല്ലാത്തിനെയും ഓടിക്കും .വൈറസ് പനിയെ പറ്റി പറയുമ്പോൾ ഒരു ചൊല്ലുണ്ട് ."മരുന്ന് കഴിച്ചാൽ ഒരാഴ്ച കൊണ്ടും മരുന്ന് കഴിച്ചില്ലെങ്കിൽ 7 ദിവസം കൊണ്ടും പനി മാറും ".മരുന്ന് നിരർത്ഥകം എന്ന് ചുരുക്കം .ശരീരം തീർക്കുന്ന സ്വയം പ്രതിരോധം മാത്രമേ വൈറസിനെ ഓടിക്കാൻ തൽകാലം ഉപായമായുള്ളു .വൈറസ് തളർത്തിയ ശരീരത്തിൽ മുതലെടുപ്പിനായി ബാക്ടീരിയ എത്തും .അതിനെ നശിപ്പിക്കാൻ Antibiotic സഹായിക്കും . വൈറസിനെതിരെ മരുന്ന് ഉണ്ടാക്കാനുള്ള പരിമിതി അതിന്റെ സ്വഭാവം കാരണമാണ് .വൈറസ് ,ബാക്ടീരിയ പോലെ ഒരു ജീവിയല്ല .ആകെ സജീവമായി ഉള്ളത് DNA അല്ലെങ്കിൽ RNA അത് രണ്ടും കോശത്തിലെ DNA ,RNA പോലെയുള്ളതും .അപ്പോൾ അതിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് കോശത്തിലെ DNA ,RNA എന്നിവയെയും ബാധിക്കും . ഏക വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാൻ ആന്റിബോഡികൾ കൊണ്ട് നിറയ്ക്കുകയാണ് .അതാണ് വാക്സിനേഷൻ .ഒരു രോഗത്തിന്റെ വൈറസിനെ നിർജീവം ആക്കി നിർമ്മിക്കുന്നതാണ് വാക്സിൻ .അത് കുത്തി വെക്കുമ്പോൾ ശരീരം വിചാരിക്കും ജീവനുള്ള വൈറസ് ആണെന്ന് .അങ്ങിനെ തെറ്റിദ്ധരിച്ചു അതിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കും .വാക്സിനിൽ ഉള്ള നിർജ്ജീവ വൈറസ് രോഗം ഉണ്ടാക്കുകയും ഇല്ല വാക്സിനേഷൻ വഴി ഉണ്ടായ ആന്റിബോഡികൾ കാവൽ നിൽക്കുമ്പോൾ ശരിയായ വൈറസ് വന്നുപെട്ടാൽ അപ്പൊ തീരും .കാരണം ആ വൈറസിനെതിരെ നിർമ്മിച്ച ആന്റിബോഡികൾ ആണ് കാവൽ നിൽക്കുന്നത് . ചില RNA വൈറസുകൾക്കെതിരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടുണ്ട് .DNA വൈറസ് വിഭജിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് RNA വൈറസു വിഭജിക്കുന്നത് .അതിന് വേണ്ട എൻസൈമുകളെ മരുന്ന് നിർജ്ജീവമാക്കി RNA വിഭജനം തടയും .പക്ഷേ എല്ലാ RNA വൈറസിലും ഇത് നടക്കില്ല .ബാക്റ്റീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ചില Antibiotic , RNA വൈറസു വിഭജനം തടയുമെന്നു കണ്ടിട്ടുണ്ട് .ഫലം വൈറസിനെ ആശ്രയിച്ചിരിക്കും . L Viral Multiplication എന്ന സങ്കീർണ്ണമായ പ്രക്രിയ ഇതിലും ലഘുവായി പറയാൻ കഴിയില്ല Courtesy to D.Mohan kumar, Former HOD of Zoology, Govt. College for Women, Trivandrum."

Friday, November 1, 2019

കുഞ്ഞുങ്ങളെയും കൊണ്ട് കാറിൽ യാത്രചെയ്യുമ്പോൾ നിങൾ ഈ കാര്യങ്ങൾ ശ്രദിക്കാറുണ്ടോ

അപകടങ്ങൾ വെറുതെ ഉണ്ടാകുന്നതോ നമ്മുടെ വിധി കൊണ്ടോ സംഭവികുന്നതല്ല ,അശ്രദ്ധ കൊണ്ടാണ് അതിന് വക്തമായ കാരണങ്ങളും ഉണ്ട് .
കുട്ടികളും ആയി കാറിൽ യാത്ര ചെയുമ്പോൾ നമ്മൾ മലയാളികൾ അവരുടെ സുരക്ഷയെ കുറിച്ചു വലിയ ബോധവാന്മാർ അല്ല. കുട്ടികളും ആയി മുൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുക, സീറ്റ് ബെൽറ്റ് ഇടത്തെ യാത്ര ചെയ്യുക, ബേബി സീറ്റുകൾ ഉപയോഗിക്കത്തെ യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങൾ നമ്മുടെ നാട്ടിൽ സാധരണയാണ്, ഇത്തരം ഒട്ടു ഉത്തരവാദിത്തം ഇല്ലാതെ കുഞ്ഞുങ്ങളെയും കൊണ്ടു യാത്ര ചെയ്യുബോൾ ഉണ്ടാക്കാൻ സാധ്യത ഉള്ള അപകടങ്ങൾ മുൻകൂട്ടി കാണിച്ചു തരുന്ന ഈ വീഡിയോ എല്ലാവർക്കും  ഷയർ ചെയ്തു കാണുക പ്രതേകിച്ചും ചെറിയ കുഞങ്ങൾ ഉള്ളവരും ആയി ..

Tuesday, October 15, 2019

കുഞ്ഞുങ്ങളുടെ നഖം മുറിക്കാനുള്ള ശരിയായ സമയം എപ്പോൾ ?



കുഞ്ഞുങ്ങളുടെ ശുചിത്വ പരിപാലനത്തിൽ  നഖ സംരക്ഷണം വളരെ പ്രധാനമാണ്. നവജാതശിശുക്കൾക്ക് അവരുടെ ചലനങ്ങളുടെ നിയന്ത്രണം ഇല്ലാത്തതിനാൽ  അവർ അറിയാതെ മുഖം മാന്തികുഴിയുണ്ടാക്കാനുള്ള
 സാധ്യത  വളരെ കൂടുതൽ ആണ് . ഒരു നവജാത ശിശുവിന്റെ നഖങ്ങൾ അതിലോലമായതിനാൽ ട്രിം ചെയ്യുമ്പോൾ അതീവ  ശ്രദ്ധ ആവശ്യമാണ്.


മൂർച്ചയില്ലാത്ത അരികുകളുള്ള  നെയിൽ  കട്ടറുകളോ ക്ലിപ്പറുകളോ കുഞ്ഞുങ്ങളുടെ  നഖം  വെട്ടാൻ ഒരിക്കലും ഉപയോഗിക്കരുത് . നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ നിങളുടെ പങ്കാളിയുടെ സഹായം തേടാവുന്നതാണ്  അപ്പോൾ  കുഞ്ഞിനെ  നിശ്ചലമായി ഇരിക്കേണ്ടതും ആരെങ്കിലും മുറുകെ പിടിക്കുകയും വേണം . എന്നാൽ കുഞ്ഞ് ഉറങ്ങുകയാണെങ്കിൽ നിങ്ങൾക്ക് അത് സ്വയം ചെയ്യാം.

കുഞ്ഞിന്റെ നഖങ്ങൾ മുറിക്കുമ്പോൾ നന്നായി പ്രകാശമുള്ള ചുറ്റുപാട് ഉറപ്പാക്കുക.



കൈ  വിരലുകളുടെ  സ്വാഭാവിക വളവിനൊപ്പം വിരൽ നഖങ്ങൾ മുറിക്കേണ്ടതുണ്ട്. പക്ഷേ, കാൽ വിരലുകൾ നേരെ കുറുകെ മുറിക്കണം.

                             കുഞ്ഞുങ്ങളുടെ  നഖം വെട്ടുമ്പോൾ  നല്ല വട്ടത്തോട് കൂടിയ  കട്ടറുകൾ മാത്രം  ഉപയോഗിക്കുക , മുതിർന്ന  ആളുകൾ ഉപയോഗിക്കുന്ന  നെയിൽ  കട്ടറുകൾ  ഒരിക്കലും  തന്നെ  ഉപയോഗിക്കരുത്

കുഞ്ഞിന്റെ നഖം മുറിക്കാനുള്ള ശരിയായ സമയം എപ്പോൾ  ?

കുഞ്ഞുങ്ങൾ   ഉറങ്ങുമ്പോൾ ആണ്  നഖം മുറിക്കാനുള്ള ശരിയായ സമയം. നഖം മുറിക്കുന്നത് കുഞ്ഞറിയുനില്ലങ്കിൽ  നിങ്ങൾക്ക് ഒരു ശ്രദ്ധയും കൂടാതെ അത് ചെയ്യാൻ കഴിയും. കൂടാതെ, ഒരു കുളി കഴിഞ്ഞ സമയത്തു നഖങ്ങൾ ഏറ്റവും  മൃദുവാകുന്നു, അതിനാൽ നിങ്ങളുടെ കുഞ്ഞിൻറെ നഖങ്ങൾ മുറിക്കാൻ ഏറ്റവും  നല്ല  സമയം കുഞ്ഞിനെ  കുളിപ്പിച്ചതിനു ശേഷം ആണ് . കുഞ്ഞുങ്ങളുടെ  അതി ലോലമായ ചർമ്മം മുറിക്കാനുള്ള സാധ്യതകൾ ഉള്ളതിനാൽ നഖം മുറിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. നഖം മുറിക്കുന്നതിനു  വെളിച്ചവും തിളക്കമുള്ള സ്ഥലം  ആവശ്യമുള്ളതിനാൽ രാത്രിയിൽ നഖം  മുറിക്കാതിരിക്കുന്നതാണ്  നല്ലത്

വിവിധ  വിലയിലും , തരത്തിലും ഉള്ള  ബേബി നെയിൽ കട്ടുറുകൾ  ക്യൂട്ട് ബേബി വേർഡിൻറെ  എടപ്പാൾ , പൊന്നാനി ഷോറൂമുകയിൽ  ലഭ്യമാണ് .കൂടുതൽ വിവരങ്ങൾക്ക്

ക്യൂട്ട്  ബേബി  വേൾഡ് എടപ്പാൾ :8891193972  എടപ്പാൾ  ഹോസ്പിറ്റൽ പ്രൈവറ്റ്  ലിമിറ്റഡ്  ബസ് സ്റ്റോപ്പ് , 9526573054  , ക്യൂട്ട്  ബേബി വേൾഡ് പൊന്നാനി വുമൺ & ചിൽഡ്രൻസ്  ഹോസ്പിറ്റലിന്  എതിർവശം  : 8137877014


baby nail cutters , edappal, Ponnai  babyshop in edappal ,babyshop in edappal , woman and children hospital ponnani , edappal hospital provate limitted, baby care store in ponnani , baby care store in edappal , baby clothes , newborn clothes ,

Friday, October 11, 2019

Paladai- Gogarnam feeding cup for babies




കുട്ടികളുടെ ജനന സമയത്തു ഏറ്റവും ആവശ്യമുള്ള ഒരു ഐറ്റം ആണ് പാലട, ഗോഗർണം എന്ന പേരില് അറിയപ്പെടുന്ന ഈ ചെറിയ കപ്പ്.
മുലപ്പാൽ വലിച്ചുകുടിക്കാൻ ബുദ്ധിമുറയുള്ള നവജാത ശിശുക്കൾക്ക് പലകൊടുക്കാൻ ആണ് അലവുദീൻ കഥകളിലെ വിളക്കിന്റെ രൂപത്തിൽ ഉള്ള ഈ കപ്പു ഉപയോധിക്കുന്നത്.

ക്യൂട് ബേബി വോൾഡിന്റെ എടപ്പാൾ, പൊന്നാനി ഷോറൂമുകളിൽ ലഭ്യമാണ്

ക്യൂട്ട്  ബേബി  വേൾഡ് എടപ്പാൾ :8891193972 , 9526573054  , ക്യൂട്ട്  ബേബി വേൾഡ് പൊന്നാനി : 8137877014

Gogarnam , Paladai .Feeding cup for just born babies , pakaram edappal , Vivaranam edappal.


A paladai cup feeding is a feeding device used traditionally in India. It is a “low bowl with a spout, shaped like 'Aladdin's lamp.'” The paladai — a cup feeding device — has been used to feed babies in India for many years.

കൈ കാൽ മുട്ടുകൾ ( kneecaps ) ഇല്ലാതെയാണ് ഒരു കുഞ്ഞു ജനിക്കുന്നത് !

കൈ കാൽ മുട്ടുകൾ ( kneecaps ) ഇല്ലാതെയാണ് ഒരു കുഞ്ഞു ജനിക്കുന്നത് ! ഇല്ലാതെ എന്ന് പറഞ്ഞാൽ.. നമ്മുടെ അസ്ഥിപോലെ കട്ടി ഇല്ലാതെ ചുമ്മാ തരുണാസ്ഥി ...